കോവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ചിരുന്ന വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം

 

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന കുടിശ്ശിക വരുത്തിയ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം.കഴിഞ്ഞ എട്ടുമാസമായി കണക്ഷനുകൾ വിച്ഛേദിച്ചിരുന്നില്ല. ഡിസംബർ പകുതിവരെ മാത്രം കെ.എസ്.ഇ.ബി.ക്ക് എണ്ണൂറോളം കോടി രൂപ പരിഞ്ഞുകിട്ടാനുണ്ട്. തുടക്കത്തിൽ ആറുമാസത്തിൽ കൂടുതൽ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിക്കാനാണ് ജലഅതോറിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ഗാർഹികേതര കണക്ഷനുകൾക്കായിരിക്കും മുൻഗണന നൽകുക. കോവിഡിന് മുമ്പ് വിച്ഛേദിച്ച കണക്ഷനുകളുടെ കുടിശ്ശിക പിരിക്കുന്നതും നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതും റവന്യൂ റിക്കവറി നടപടികളും പുനരാരംഭിക്കണമെന്നും നിർദേശം നൽകി. ഒന്നിച്ച് വലിയ തുകകൾ അടയ്ക്കാൻ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ തവണകളായ അടയ്ക്കാനുള്ള സൗകര്യം നൽകണമെന്നും വൈദ്യുതിബോർഡ് നിർദേശിച്ചിട്ടുണ്ട്. ഗാർഹികം, ലോ ടെൻഷൻ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കെല്ലാം കണക്ഷൻ വിച്ഛേദിക്കൽ ബാധകമാണ്.