ജനിതക മാറ്റം വന്ന കൊവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകൾ ഉടൻ പുനരാരംഭിക്കും. ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുള്ള സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനഃരാരംഭിക്കും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുകൾ. ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യുകെ വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്.