എസ് ഡി പി ഐ യുടെയും ബി ജെ പി യുടെയും പിന്തുണ വേണ്ട; എൽ ഡി എഫ് പ്രസിഡന്റുമാരുടെ രാജിയിലേക്ക്

 

ബി .ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജിയിലേക്ക്.പത്തനംതിട്ട ജില്ലയിലാണ് നാടകീയ രംഗങ്ങൾ നടന്നത്.പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു.എസ്.ഡി.പി.ഐയുടെ വോട്ടുകൾ നേടിയാണ് ബിനുജോസഫ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.എന്നാൽ എസ് ഡി പി ഐ പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടിനെ തുടർന്ന് നിമിഷങ്ങൾക്കകം രാജിവെക്കുകയായിരുന്നു.

റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെ പ്രസിഡന്റായ എൽ.ഡി.എഫിലെ ശോഭ ചാർളിയും ഉടൻ രാജി സമർപ്പിക്കും.കേരള കോൺഗ്രസ് (എം) അംഗമായ ശോഭ ചാർളി രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.കേരള കോൺഗ്രസ് (എം) അംഗമായ ശോഭ ചാർളി രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ബി.ജെ.പി. പിന്തുണയിൽ ഭരണം വേണ്ടെന്ന സി.പി.എം. നിർദേശത്തെ തുടർന്നാണ് ഇവർ പ്രസിഡന്റ് പദം രാജിവെക്കുന്നത്.സി.പി.എം. സംസ്ഥാന നേതൃത്വവും രാജിവെയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു.