മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് എറണാകുളം ജില്ലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് എറണാകുളം ജില്ലയില്‍. നവകേരള നിര്‍മിതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്താനും രണ്ടാംഘട്ടത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ഇന്ന് വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10ന് എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സാമൂഹ്യ, മത, സാംസ്‌കാരിക, വ്യവസായ, വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ മുഖ്യമന്ത്രിയുമായി സംവദിക്കും.