കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ആയി പി. പി ദിവ്യ തെരെഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ആയി പി. പി ദിവ്യ തെരെഞ്ഞെടുക്കപ്പെട്ടു. 24 അംഗ കൗൺസിലിൽ 16 വോട്ടുകൾ നേടിയാണ് ദിവ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിവിഷൻ 20 കല്യാശ്ശേരിയിൽ നിന്നാണ് പി.പി ദിവ്യ വിജയിച്ചത്.പ്രസിഡന്റ്‌ സ്ഥാനത്തേക്കു യുഡിഫ് പ്രതിനിധി ആയി മത്സരിച്ച , ഡിവിഷൻ 5 ഉളിക്കലിൽ നിന്ന് വിജയിച്ച ലിസി ജോസഫ്നു 7 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ 17 അംഗങ്ങളാണ് എൽ ഡി. എഫിനുള്ളത് 6 സീറ്റ് യു.ഡി.എഫിനാണ് .സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തില്ലങ്കേരി ഡിവിഷനിൽ ജനുവരി 21 നാണ് തിരഞ്ഞെടുപ്പ് .