കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം ;പ്രതികളുടെ കസ്റ്റഡിയപേക്ഷയിൽ ഇന്ന് കോടതി വിധി പറയും

കാസർക്കോട് കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡിയപേക്ഷയിൽ ഇന്ന് കോടതി വിധി പറയും.മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം ഹൊസ്ദുർഗ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം മൂന്ന് പ്രതികളെയും ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്,എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് ഹസ്സൻ,യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം