സംസ്ഥാനത്തെ കാഴ്ചപരിമിതരായ വ്യക്തികൾക്ക് വേണ്ടി തയ്യാറാക്കിയ 2021 ലെ ബ്രയിൽ കലണ്ടർ വിതരണത്തിന് ജനുവരി ഒന്നിന് രാവിലെ 11ന് വഴുതക്കാട് സർക്കാർ അന്ധ വിദ്യാലയാങ്കണത്തിൽ തുടക്കം കുറിക്കും. സംസ്ഥാനത്തെ 300 -ഓളം കാഴ്ചപരിമിതർക്ക് വേണ്ടിയാണ് സൗനജ്യമായി കലണ്ടർ വിതരണം ചെയ്യുന്നത്. യാത്രക്കിടയിൽ കൊണ്ടുനടക്കാവുന്ന പോക്കറ്റ് സൈസിൽ തയ്യാറാക്കിയതാണ് ഈ കലണ്ടർ. വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള V4 Index Braille box ഉപയോഗിച്ച് ബ്രയിൽ കലണ്ടർ തയ്യാറാക്കി വരുന്നു. കലണ്ടർ വിതരണത്തിന്റെ ഉദ്ഘാടനം സ്‌കൂൾ പ്രഥമാധ്യാപകൻ അബ്ദുൾ ഹക്കീം കെ.എം. നിർവഹിക്കും.