രജനീകാന്ത് രാഷ്‌ടീയത്തിലേക്കില്ല ;പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

നടൻ രജനീകാന്ത് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയത് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പാർട്ടി പ്രഖ്യാപന തീയതി ഈ മാസം 31 അറിയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.പാർട്ടി പ്രഖ്യാപനം നടത്താതെ തന്നെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാകുമോ എന്ന കാര്യം കൂടി പരിശോധിക്കുമെന്നും അദ്ദേഹം കുറിച്ചു .120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് അതിന്റെ പ്രശ്‌നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.സമയമാകുമ്പോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ ഇതുവരെയുള്ള പ്രതികരണം.