സംസ്ഥാനത്തെ കോർപറേഷൻ , മുൻസിപ്പാലിറ്റി അധ്യക്ഷന്മാരെയാം ഇന്നറിയാം

സംസ്ഥാനത്ത 6 കോർപറേഷനിലെ മേയർമാരെയും 86 മുൻസിപ്പാലിറ്റിയിലെ ചെയർമാൻ/ചെയർപേഴ്സൺ മാരെയും ഇന്നറിയാം. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ തെരഞ്ഞെടുപ്പും നടക്കും. വ്യാഴാഴ്ചയാണ് ത്രിതല പഞ്ചായത്ത് അധ്യക്ഷരെ തെരഞ്ഞെടുക്കുക. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഓപ്പൺ ബാലറ്റ് മുഖേനയാകും തെരഞ്ഞെടുപ്പ്.കണ്ണൂരിൽ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ ടി ഒ മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തു.താണ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപെട്ട ഡെപ്യൂട്ടി മേയർ സ്ഥാനത്തേക് മുസ്ലിം ലീഗിലെ കെ ഷബീന മത്സരിക്കും.