മുഖ്യമന്ത്രിയുടെ കേരളപര്യടനം ഇന്ന് മലപ്പുറം ജില്ലയിൽ. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഒഴിവാക്കി. ജില്ലയിലെ സാംസ്കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ സമസ്ത എതിര്‍പ്പ് പരസ്യമാക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രത്തിലെത്തുന്നത്.