കണ്ണൂർ ജില്ലയിൽ ഇന്ന് മുതൽ വാഹന ഗതാഗതത്തിന് നിയന്ത്രണം

കണ്ണൂർ ജില്ലയിൽ ഇന്ന് മുതൽ വാഹന ഗതാഗതത്തിന് നിയന്ത്രണം . ദേശീയപാത 66 ചേംബർ ഓഫ് കൊമേഴ്സ് മുതൽ താഴെ ചൊവ്വ റെയിൽവേ ഗേറ്റ് വരെയുളള ഭാഗങ്ങളിൽ റോഡ് പണി തുടരുന്നതിനാൽ ഡിസംബർ 28 മുതൽ ജനുവരി 12 വരെ ഇതുവഴിയുളള വാഹനഗതാഗതം നിയന്ത്രിക്കും. ഇന്നുമുതൽ കണ്ണൂരിൽ നിന്നും തലശ്ശേരി കോഴിക്കോട് മട്ടന്നൂർ കൂത്തുപറമ്പിലേക്ക് പോകേണ്ട ബസുകൾ നിലവിലെ നാഷണൽ ഹൈവേ വഴി പോകേണ്ടതാണ്.