രണ്ടാം നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

100 ദിന കര്‍മപരിപാടി സംസ്ഥാനത്ത് ക്ഷേമ വികസന മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെൻഷൻ 100 രൂപ കൂട്ടി 1500 രൂപയാക്കി. ജനുവരി ഒന്നുമുതൽ ഇത് നടപ്പിലാക്കും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് നൽകും. അടുത്ത നാലു മാസം കൂടി സൗജന്യ കിറ്റ് വിതരണം ചെയ്യും. 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. അതോടൊപ്പം 5,700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

183 കുടുംബശ്രീ ഭക്ഷണ കേന്ദ്രങ്ങൾ തുടങ്ങും. 20 മാവേലിസ്റ്റോറുകൾ സൂപ്പർമാർക്കറ്റാകും.5 എണ്ണം സൂപ്പർ സ്റ്റോറുകൾ. കെ ഫോൺ ഒന്നാംഘട്ടം ഫെബ്രുവരിയിൽ. അവയവമാറ്റം നടത്തിയവർക്ക് വിലക്കുറവിൽ മരുന്ന്. മാടക്കത്തറ പവർ ഹൈവേ ഉദ്ഘാടനം ജനുവരിയിൽ. കോവളം – ചാവക്കാട് ദേശീയ ജലപാത ഫെബ്രുവരിയിൽ.10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങും. കൊച്ചി വാട്ടർ മെട്രോ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. കൊവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യം.വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍ നൂറുദിന പദ്ധതിക്ക് കഴിഞ്ഞു. അതില്‍ ഉണ്ടായ നേട്ടം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്.