പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ തുടങ്ങും. ഫെബ്രുവരി 28 ന് അവസാനിക്കും. 17 വയസ് പൂര്‍ത്തിയായിട്ടുള്ള ഏഴാം തരം പാസായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതയിലും, പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതയിലും രജിസ്റ്റര്‍ ചെയ്യാം. പത്താംതരത്തിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. പട്ടിക വര്‍ഗ/പട്ടികജാതി പഠിതാക്കള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസില്ല. ക്ലാസുകള്‍ എല്ലാ ഞായറാഴ്ചയും തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നടക്കും. പി എസ് സി നിയമനത്തിനും തുടര്‍ പഠനത്തിനും സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. വിശദ വിവരങ്ങള്‍ സാക്ഷരതാ മിഷന്റെ വികസനകേന്ദ്രങ്ങളിലും, വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. ഫോണ്‍: 0497 2707699