കാഞ്ഞങ്ങാട് കൊലപാതകം:പ്രതികൾ യൂത്ത് ലീഗ് പ്രവർത്തകർ

കാഞ്ഞങ്ങാട് കൊലപാതകം:  ഇന്നലെ രാത്രി കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ പോസ്റ്റ്‌ മോർട്ടം ഇന്ന് ഉച്ചക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടക്കും. കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും ഇൻക്വസ്റ്റ് ആരംഭിക്കുക. ഉച്ചയോടെ കോവിഡ് പരിശോധന ഫലം ലഭിക്കുമെന്നും തുടർന്ന് പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്‌ മോർട്ടം നടപടികൾ ആരംഭിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു പ്രതികൾ യൂത്ത് ലീഗ് പ്രവർത്തകർ. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും മറ്റ് രണ്ടുപേരുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. കൊലപാതകികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് കോൺഗ്രസ്സ്.