സുഗതകുമാരി അന്തരിച്ചു

കവിയത്രി സുഗതകുമാരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. പ്രകൃതി സംരക്ഷണത്തിനായി സൈലൻറ് വാലി പ്രക്ഷോഭത്തിൽ മുൻനിരയിൽ നിന്നു. സാമൂഹിക സാംസ്കാരിക പരിസ്ഥിതി മേഖലകളിൽ സജീവമായിരുന്നു സുഗതകുമാരി. പാതിരാപ്പൂക്കൾ, അമ്പലമണി ,രാത്രിമഴ, തുലാവർഷപച്ച, പാവം മാനവഹൃദയം, ഇരുൾ ചിറകുകൾ എന്നിവ പ്രധാന കൃതികൾ ആണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിച്ചു . സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷയായിരുന്നു. 86 വയസ്സായിരുന്നു. മരണം സംഭവിച്ചത് രാവിലെ 10.52 ന്. പത്മശ്രീ അവാർഡ് ,എഴുത്തച്ഛൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം ,ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, ആശാൻ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.