സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കസ്റ്റംസിന് കൈമാറാന്‍ കോടതി അനുവാദം നല്കി. അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ അപേക്ഷയിലാണ് തീരുമാനം. താനുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിശദവിവരങ്ങള്‍ സ്വപ്ന രഹസ്യ മൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
കേസില്‍ വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്ന് കരുതുന്ന രഹസ്യ മൊഴിയുടെ പകര്‍പ്പാണ് കസ്റ്റംസിന് ലഭിക്കുക. കസ്റ്റംസ് പ്രോസിക്യൂട്ടര്‍ സമാന ആവശ്യമുന്നയിച്ച് നല്കിയ അപേക്ഷ നേരത്തെ കോടതി മടക്കിയിരുന്നു. കോടതിയെ അന്വേഷണ ഉദ്യോഗസ്ഥന് വഴി സമീപിക്കാന്‍ നിര്‍ദേശിച്ചാണ് അപേക്ഷ മടക്കിയത്.