വാഹന പരിശോധനയ്ക്കിടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ക്രിസ്തുമസ്-ന്യൂ ഇയറിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പേരാവൂർ എക്സൈസ് പാർട്ടി പുലർച്ചെ കൂട്ടുപുഴ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 8.500 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. എട്ട് പേർക്കെതിരെ കേസെടുത്തു.