മയ്യിൽ കുറ്റ്യാട്ടൂരിൽ കിണറ്റിൽ നിന്ന് വിഗ്രഹം കണ്ടെത്തി.സ്വർണ്ണപ്രശ്നത്തിൽ ലഭിച്ച സൂചനയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിഗ്രഹഭാഗങ്ങൾ കണ്ടെത്തിയത്. കോക്കാടൻ തറവാട് വകസ്ഥലത്താണ് കണ്ടെത്തിയത് .വിഗ്രഹത്തിന്റെ ബാക്കി ഭാഗങ്ങൾക്കായി തിരച്ചിൽ തുടരുന്നു. തളിപ്പറമ്പിലെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടന്ന സ്വർണ്ണപ്രശ്നത്തിൽ കുറ്റ്യാട്ടൂർ ബസാർ പ്രദേശത്തെ പഴയ കിണറിൽ മഹാവിഷ്ണുവിന്റെ വിഗ്രഹം ഉണ്ടെന്ന് സൂചന നൽകിയിരുന്നു. ഇതുപ്രകാരമാണ് നേരത്തെ ഈ സ്ഥലത്തിന്റെ ഉടമസ്ഥരായിരുന്ന കുറ്റ്യാട്ടൂർ തിട്ടയിൽ ഇല്ലവുമായി ബന്ധപ്പെട്ടവർ പരിസരത്തെ കാട് വീട്ടിത്തെളിച്ച് കിണർ കുഴിച്ച് പരിശോധന ആരംഭിച്ചത്. മഹാവിഷ്ണു പ്രതിമയുടെ പാദഭാഗവും തലഭാഗവും ഇന്നലെയാണ് കണ്ടെത്തിയത്. ഉടൽ ഭാഗത്തിനായാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്കാർക്കും ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നതായി അറിവില്ല. എന്നാൽ പഴയ ക്ഷേത്രത്തിന്റെ ആവശ്ഷ്ടങ്ങൾ ഇവിടെ ഉണ്ട്. ഒരു കാവിന്റെ അന്തരീക്ഷം ഉണ്ടായിരുന്നതിനാൽ സ്ഥലം ഉടമകൾ ഇങ്ങോട്ട് പ്രവേശിക്കാറില്ലായിരുന്നു.