കർഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന അടിയന്തര നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിൽ . എന്ത് അടിയന്തര സാഹചര്യത്തിലാണ് സഭ ചേരുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.കർഷകരെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാനാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ബദൽ നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.. നിയമ നിർമാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.കാർഷിക പരിഷ്കരണ നിയമങ്ങൾ വോട്ടിനിട്ട് തള്ളാൻ നിയമസഭ സമ്മേളനം ചേരാനും സർക്കാർ തീരുമാനിച്ചിരുന്നു.