അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു

ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാവിലെ 7ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഘോഷയാത്രനടത്തുന്നത് . വഴി നീളെയുള്ള സ്വീകരണ ചടങ്ങുകൾ ഉണ്ടാവില്ല. മുൻകൂട്ടി നിശ്ചയിച്ച ക്ഷേത്രങ്ങളിൽ മാത്രമാണ് സ്വീകരണച്ചടങ്ങുകൾ ഉണ്ടാവുക. ഘോഷയാത്രയിൽ ഒപ്പമുള്ളവർക്കും കൊവിഡ് പരിശോധനാ നിർബന്ധമാണ്. 26നാണ് മണ്ഡലപൂജ. തങ്കയങ്കി ഈ മാസം 25ന്  സന്നിധാനത്ത് എത്തിച്ചേരും.