രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കർഷകർ

രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കർഷകർ.കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് കത്ത്.സിംഗു അതിർത്തിയിലെ കർഷകരാണ് രക്തംകൊണ്ട് കത്തെഴുതി പ്രധാന മന്ത്രിക്കയച്ചത്.കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങൾ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ പറയുന്നു.കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കേന്ദ്ര സർക്കാർ കർഷക സംഘടനകളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട് .നാല്പതോളം കർഷക സംഘനകൾക്കാണ് നോട്ടിസ് അയച്ചത്.ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാനും നിർദ്ദേശം നല്കീട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ