കെപിസി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ തൽക്കാലം മാറ്റില്ല

കെപിസി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ തൽക്കാലം മാറ്റില്ല. നിയമസഭാ തിരെഞ്ഞെടുപ്പ് വരെ കോൺഗ്രസ് ഹൈക്കമാൻഡ് അവസരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് . സോണിയ ഗാന്ധി സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.സംഹഘടന തലത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. വിശാലമായ സമിതി തെരഞ്ഞെടുപ്പ് നേരിടാന്‍ രൂപീകരിക്കും.എ കെ ആന്റണി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളോട് സോണിയ ഗാന്ധി അഭിപ്രായം ചോദിച്ചിരുന്നു.