കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശബരിമല തിരുവാഭരണ ഘോഷയാത്ര നടത്തും

ശബരിമല തിരുവാഭരണ ഘോഷയാത്ര കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു.
പൊലീസും മെഡിക്കൽ ടീമും അടക്കം നൂറു പേർ മാത്രമേ അനുഗമിക്കുന്നവരുടെ കൂടെ ഉണ്ടാവുകയുള്ളു. സാഹചര്യം അനുസരിച്ച് മാത്രമേ മകരവിളക്ക് സമയത്ത് ഭക്തരുടെ എണ്ണം വർധിപ്പിക്കുകയുള്ളു. 5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കോടതി നിർദേശമനുസരിച്ച് ദേവസ്വം ബോർഡ് ആരംഭിച്ചു. വെർച്വൽ ക്യു ബുക്കിംഗ് ആരംഭിക്കുമെന്നും ദേവസ്വം പ്രസിഡന്റ് എൻ. വാസുഅറിയിച്ചു .