”കെ സുധാകരനെ വിളിക്കൂ ,കോൺഗ്രസ് നെ രക്ഷിക്കൂ”

” ഇനി ഒരു പരീക്ഷണത്തിന് സമയമില്ല ; കെ സുധാകരനെ വിളികൂ, കോൺഗ്രസിനെ രക്ഷിക്കൂ” .കഴിഞ്ഞ ദിവസം തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിന് മുന്നിലും തിരുവനന്തപുരം കെ പി സി സി ഓഫീസിനു മുന്നിലുമാണ് കെ എസ് യു വിന്റേയും യൂത്ത് കോൺഗ്രസിന്റെയും പേരിൽ ഇത്തരത്തിൽ ബോർഡുകൾ പ്രത്യക്ഷപെട്ടത്.തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് നേതൃത്വത്തിലെ മാറ്റം വ്യാപകമായി ചർച്ച വിഷയമാവുന്നത്.അതേസമയം തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യു ഡി എഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ചേരും. യു ഡി എഫ് പരസ്യമായി ചില കാര്യങ്ങൾ പരിശോധിക്കണമെന്നും മുസ്ലിം ലീഗ് പരസ്യമായി അഭിപ്രായപ്പെട്ടു കഴിഞ്ഞു.