തിരുവിതാംകൂർ, കൊച്ചി എന്നീ ദേവസ്വം ബോർഡുകളിലേക്ക് പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപെടുന്ന ഓരോ അംഗങ്ങളെ വീതവും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ടു അംഗങ്ങളെയും (പൊതുവിഭാഗം) തിരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് ഡിസംബർ 23ന് നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ ഗവ: സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ്. അന്ന് 4.15 മുതൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് ചന്ദ്രൻ എസ് (അഡ്വ: കുഴിവിള എസ്. ചന്ദ്രൻ), പി.എം. തങ്കപ്പൻ എന്നിവരും കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് അയ്യപ്പൻ വി.കെ, തിരുമേനി കെ.കെ, മലബാർ ദേവസ്വം ബോർഡിലേക്ക് എം.ആർ. മുരളി, കെ. മോഹനൻ, സുരേന്ദ്രൻ വി.റ്റി എന്നിവരാണ് സ്ഥാനാർഥികൾ.