കോവിഡ് പ്രതിരോധം: കണ്ണൂർ ജില്ലയിലെ രണ്ട് ഡോക്ടർമാർക്ക് ദേശീയ അംഗീകാരം

കണ്ണൂർ ജില്ലയിലെ രണ്ട് ഡോക്ടർമാർക്ക് ദേശീയ അംഗീകാരം. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും നൽകിയ മികച്ച സേവനത്തിനാണ് അംഗീകാരം. ഡോ. സി.അജിത് കുമാർ, ഡോ. സി.പി.ബിജോയ് എന്നിവരാണ് ഐ.എം.എ. നാഷണൽ പ്രസിഡന്റ്സ് അവാർഡ്‌ നേടിയത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ നോഡൽ ഓഫീസറാണ് ഡോ. സി.അജിത് കുമാർ ഇപ്പോൾ അഞ്ചരക്കണ്ടി എം.ഐ.ടി. കോവിഡ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നോഡൽ ഓഫീസറാണ്. തലശ്ശേരി പിണറായി ഹെൽത്ത് ബ്ലോക്ക് കോവിഡ് നോഡൽ ഓഫീസറാണ് ഡോ. ബിജോയ്. എരഞ്ഞോളി പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസറാണ്.