മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിൻറെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

വാഹനമിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിൻറെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡിസംബര്‍ 15നാണ് പ്രദീപിനെ ഇടിച്ചിട്ട് കടന്നു കളഞ്ഞ ലോറി പൊലീസ് പിടികൂടിയത്. വാഹനമോടിച്ചിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കമുള്ള മറ്റുകാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരുന്നതേയുള്ളു.