കണ്ണപുരം യോഗശാലയയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കണ്ണപുരം യോഗശാലയയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു .ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . കൊച്ചിയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും മഹാരാഷ്ട്രയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ സംഭവസ്ഥലത്ത് മരിച്ചു. കണ്ണപുരം പോലീസും കണ്ണൂരിൽ നിന്നുള്ള അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.