ഡൽഹിയിൽ നടക്കുന്ന നേഴ്‌സുമാരുടെ സമരത്തിനിടെ സംഘർഷം. സമരത്തെ തുടർന്ന് എയിംസിന്റെ പ്രവർത്തനം നിലച്ചു. 23 ആവശ്യങ്ങളാണ് നേഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത് പുതിയ കരാർ നിയമങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നേഴ്‌സുമാർ. സമരത്തിനിടെ പോലീസ് ലാത്തിവീശി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ നഴ്‌സുമാരോട് സമരം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.