ആര്‍. ഹേലി അന്തരിച്ചു

പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്‍. ഹേലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എണ്‍പത്തിയേഴ് വയസായിരുന്നു. ആര്‍. ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കാര്‍ഷിക സംബന്ധിയായ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ദൂരദര്‍ശനിലെ നാട്ടിന്‍പുറം, ആകാശവാണിയിലെ വയലും വീടും എന്നീ പരിപാടികള്‍ക്കു പിന്നില്‍ ആര്‍. ഹേലിയായിരുന്നു. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും.