കോവിഡ് വാക്‌സിൻ സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

 

കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനത്തിനെതിരെ യുഡിഎഫ് കൺവീനർ എം എം ഹസൻ. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരെഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും വാക്‌സിൻ ലഭ്യമാകുന്നത് എപ്പോഴാണെന്ന് പോലും അറിയില്ലെന്ന് ഹസൻ. സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നാണ് യുഡിഎഫിന്റെയും   യുഎഫിന്റെയും നിലപാട്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമെന്നും യുഡിഎഫ്. എന്നാൽ ഈ സമയത്തെ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിക്കുമെന്നും ഹസൻ പറഞ്ഞു. ഈ സമയം ഈ വിഷയവുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ച് കെ സി ജോസഫ് എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.