കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് സൗജന്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും .ചട്ടലംഘത്തിന് പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണർ വി .ഭാസ്‌ക്കരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞിരുന്നു. അതെ സമയം കെ സി ജോസഫ് എം എൽ എ ഇതേ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നാണ് വിവരം. സൗജന്യമായി കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പരാതി.