ഇന്ത്യന്‍ പാര്‍ലമെന്റ് ഭീകരാക്രമണം; ഇന്നേക്ക് 19 വർഷം

ഇന്ത്യൻ പാർലമെന്റിനു നേരെ തീവ്രാവാദികൾ ഭീകരാക്രമണം നടത്തിയിട്ട് ഇന്നേക്ക് 19 വർഷം. ഭീകരാക്രമണത്തിൽ 7 ഡൽഹി പൊലീസ് അംഗങ്ങൾ ഉൾപ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. ജയ്‌ഷേ മുഹമ്മദ്, ലഷ്‌കറി ത്വയിബ എന്നീ ഭീകര സംഘടനകാളായിരുന്നു ആക്രമണത്തിന് പിന്നിൽ. ഭീകരർ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിലായിരുന്നു എത്തിയത്. രാജ്യ സഭയിലേയും ലോക് സഭയിലെയും നടത്തിപ്പ് ക്രമങ്ങൾ നിർത്തിവച്ച വേളയിലായിരുന്നു അക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു 18 പേർക്ക് പരിക്കേറ്റു. 19 വർഷം പിന്നിട്ട് ഇന്ത്യൻ പാർലമെന്റ് ഭീകരാക്രമണം.