രാജ്യത്തെ നടുക്കി അതിക്രൂരമായി മകനെ കൊലപ്പെടുത്തിയ അമ്മയും സഹോദരനും പിടിയിൽ. അമ്മയുടെ മന്ത്രവാദമാണ് ക്രൂര കൊലപാതകത്തിന് പിന്നിൽ . അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ച്‌കൊലപ്പെടുത്തിയ ശേഷം നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനിച്ചട്ടിയില്‍ വറുത്തെടുക്കുകയായിരുന്നു . കൊൽക്കത്ത സാള്‍ട്ട് ലേക്കില്‍ താമസിക്കുന്ന ഗീത മഹെന്‍സാരിയ ഇവരുടെ 22 വയസുകാരനായ മകന്‍ വിധുര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗീതയുടെ മൂത്ത മകന്‍ അര്‍ജുനെ(25)യാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചത്.