സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു. മെഡിക്കൽ കോളേജുകൾ ഉൾപ്പടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒ പി സേവനം ഉണ്ടാകില്ല. ആയുർവേദ ഡോക്ടർമാർക്ക് ശാത്രക്രീയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ ഐ എം എ രാജ്യ വ്യാപക സമരത്തെ പിന്തുണച്ചാണ് പണിമുടക്ക്.മുൻകൂട്ടി നിശ്ചയിച്ച ശാസ്ത്രക്രീയകളും നടത്തില്ല. ഐപി ,അത്യാഹിതം, ലേബർ റൂം, ഐസിയു വിഭാഗങ്ങൾ പ്രവർത്തിക്കും.അടിയന്തര ശാസ്ത്രക്രീയകളും നടക്കും.കോവിഡ് ചികിത്സ മുടങ്ങില്ല.വൈകീട്ട് ആറ് വരെയാണ് പണി മുടക്ക് .ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര അനുമതി നൽകിയതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത് .