മന്ത്രി എ സി മൊയ്തീന്റെ വോട്ട്;പിഴവ് സംഭവിച്ചിട്ടില്ലെന്ന് തൃശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്


തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ മന്ത്രി എ സി മൊയ്‌തീൻ ഏഴ് മണിക്ക് മുൻപ് വോട്ട് രേഖപെടുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തൃശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടരഹിതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി.മന്ത്രി എ സി മൊയ്‌തീൻ 6.55 ന് വോട്ട് ചെയ്‌തെന്നായിരുന്നു അനിൽ അക്കരെ എം എൽ എ യുടെ ആരോപണം .തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.