വിഖ്യാത ചലച്ചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു. ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോൾഡൻ ലയൺ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്പ്രിങ് സമ്മർ ഫോൾ വിന്റർ ആൻഡ് സ്പ്രിങ് ,സമരിറ്റൻ ഗേൾ ,ത്രീ അയൺ തുടങ്ങിയവ പ്രമുഖ ചിത്രങ്ങളാണ്.