കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്ന സാഹചര്യത്തിൽ അനിശ്ചിതകാല ട്രെയിന്‍ തടയാൻ ഒരുങ്ങി കർഷക സംഘടനകള്‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. പ്രധാനമന്ത്രി കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിശ്ചിതകാല ട്രെയിന്‍ തടയല്‍ ആരംഭിക്കുമെന്ന് കർഷകർ അറിയിച്ചു. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സ്‌തംഭിപ്പിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് നീക്കം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേയ്‌ക്കുള്ള പ്രധാന ഹൈവേകളെല്ലാം നാളെ ഉപരോധിക്കും. ഡല്‍ഹി അതിർത്തികളിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സർക്കാരും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കർഷകരും ഉറച്ച് നില്‍ക്കുകയാണ്.