ബാർ കോഴ ആരോപണത്തിൽ ഗവർണർ മുൻ മന്ത്രിമാർക്കെതിരായ അന്വേഷണ അനുമതി നൽകുന്ന കാര്യത്തിൽ കൂടുതൽ രേഖകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ ബാബു ,ശിവകുമാർ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണാനുമതി ആവശ്യപ്പെട്ടത് . കേസിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ച വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് ഗവർണറെ രാജ്ഭവനിലെത്തി നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ മുൻ മന്ത്രിമാർക്കും രമേശ് ചെന്നിത്തലയക്കും കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.