സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ ആലോചന . ഈ മാസം 17 ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പ്ലസ് ടു ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഈ മാസം 17 മുതൽ സ്ക്കൂളിലെത്താൻ ആവശ്യപ്പെട്ടിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ 50 ശതമാനം പേർ സ്കൂളിൽ ഹാജരാവണം. ഡിജിറ്റൽ റിവിഷൻ ക്ലാസുകൾ പൂർത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ജനുവരിയോടെ പത്താം ക്ലാസ്സിന്റെയും 12 ക്ലാസ്സിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.