ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഇന്ന് ലോക മനുഷ്യാവകാശ ദിനം. ‘മെച്ചപ്പെട്ട നിലയില്‍ തിരിച്ചുവരിക, മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുക’ എന്നതാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിന സന്ദേശം. കൊവിഡാനന്തര ലോകം മനുഷ്യാവകാശത്തെ കേന്ദ്ര ബിന്ദുവാക്കി സൃഷ്ടിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ലോകം കോവിഡിന്റെ പിടിയിൽ അകപ്പെട്ട സാഹചര്യത്തിലാണ് ഒരു മനുഷ്യാവകാശ ദിനംകൂടി കടന്ന് പോകുന്നത്. തുല്യ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക വഴി മനുഷ്യവകാശവുമായി ബന്ധപ്പെട്ട ആഗോള ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളു എന്ന് യുഎൻഒ പറഞ്ഞു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ജനതിപത്യസമൂഹത്തിന് ആവശ്യമാണ്. ജന്മമസിദ്ധമായ മനുഷ്യാവകാശം ലഭിച്ചാലേ ഓരോ മനുഷ്യനും പൂർണ്ണനാവുകയുള്ളു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഭക്ഷണത്തില്‍ തൊട്ടു എന്നാരോപിച്ച് ദലിതനെ അടിച്ചുകൊന്ന വാർത്ത ഈ മനുഷ്യാവകാശ ദിനത്തിൽ ഏറെ ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ്. ഇന്ത്യയിൽ ഇത്തരത്തിൽ ഒരുപാട് മനുഷ്യാവകാശ സംരക്ഷണത്തിന് എതിരായുള്ള ആക്രമണം ഇന്നും നടക്കുന്നു. നമ്മുക്ക് മാറിചിന്തിക്കാം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാം.