ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ നാളെ രാജ്യ വ്യാപകമായി മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ പണിമുടക്കും. സമരത്തില്‍ നിന്ന് കൊവിഡ് ചികിത്സയേയും അത്യാഹിത വിഭാഗങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. ഐഎംഎയുടെ നീക്കം തടയാൻ ആയുര്‍വേദ അസോസിയേഷൻ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ സമരം.അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല. സമരം കാരണം മോഡേണ്‍ മെഡിസിൻ ചികില്‍സ കിട്ടാത്തവരെ സഹായിക്കാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ രംഗത്തുണ്ട്. ഒപികൾ പ്രവര്‍ത്തിക്കില്ല.