കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യനാനാവാത്തത് . വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറെ അറിയിച്ചു. ടിക്കാറാം മീണയ്ക്ക് വോട്ട് ഉണ്ടായിരുന്നത് പൂജപ്പുര വാര്‍ഡിലായിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ പേര് തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇല്ലായിരുന്നു തുടർന്ന് കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് പുതുക്കിയ വോട്ടര്‍പട്ടികയില്‍ പേര് വന്നില്ല.അതിനാൽ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാനാവില്ല.