തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ കനത്ത പോളിംഗ്. പോളിംഗ് സ്റ്റേഷനുകളിലേക്ക് രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ എത്തി തുടങ്ങിയിരുന്നു. വോട്ട് രേഖപ്പെടുത്തിയതില്‍ 27.3 ശതമാനം പേരും പുരുഷ വോട്ടര്‍മാരാണ്. 21.94 സ്ത്രീ വോട്ടര്‍മാരും. 3.28 ട്രാന്‍സ്‌ജെന്റേഴ്‌സും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ 24.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ ഇതിനോടകം 22.59 ശതമാനവും കൊല്ലം ജില്ലയില്‍ 24.97 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 25.99 ശതമാനവും ആലപ്പുഴ ജില്ലയില്‍ 26.08 ശതമാനവും ഇടുക്കി ജില്ലയില്‍ 24.07 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.