സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് സംഘത്തെ നേരിട്ട് സ്പീക്കര്‍ സഹായിച്ചു എന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് കൊള്ള സംഘങ്ങളെ സഹായിക്കാന്‍ ആണെന്നും സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും എന്നും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.