കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു

 

രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. 8 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുന്നത്. കര്‍ഷക സംഘടനകള്‍ ബന്ദ് സമാധാനപരമായിരിക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്. ഹരിയാന – ഡല്‍ഹി അതിര്‍ത്തിയായ സിംഗുവാണ് കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്റെ ഭാഗമായി സിംഗു അതിര്‍ത്തിയിൽ എത്തിയിട്ടുണ്ട് . സമരം ശക്തമായി നടക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്നു മണി വരെ കര്‍ഷകര്‍ റോഡ് ഉപരോധിക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ മൂന്നു മണി വരെ റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. കൂടാതെ, ബന്ദിന് പിന്തുണ നല്‍കണമെന്ന് പൊതുജനങ്ങളോട് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡല്‍ഹി ഹരിയാന, ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലെ പ്രധാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുനതിനാല്‍ രാജ്യതലസ്ഥാനത്തെക്കുള്ള യാത്രയ്ക്ക് ബദല്‍ പാതകള്‍ പൊലീസ് നിര്‍ദേശിച്ചു.