ഇടതുനേതാക്കൾ അറസ്റ്റിൽ

 

കർഷക സംഘടനകളുടെ ബന്ദിനിടെ ഇടതുനേതാക്കൾ അറസ്റ്റിൽ . കെ കെ രാഗേഷ് എംപിയെയും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദും ബിലാസ്പൂരിൽ വെച്ച് അറസ്റ്റിലായി.സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി താന്‍ വീട്ടുതടങ്കലിലാണെന്ന് അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ആം ആദ് മി പാര്‍ട്ടി രംഗത്ത് എത്തി കര്‍ഷകരെ സന്ദര്‍ശിച്ച് ടങ്ങി എത്തിയ ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ വിട്ടിലേക്ക് ആരേയും കടത്തി വിടാനോ പുറത്തേക്ക് പോകാനോ അനുവദിക്കുന്നില്ല എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപിച്ചത്.