ബി.ജെ.പി ഭരണം തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും പിടിക്കുമെന്ന് സുരേഷ് ഗോപി എം.പി. ശുഭ പ്രതീക്ഷയുണ്ടെന്നും ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യതകളുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിക്ക് മാത്രമേ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ സാധിക്കൂ. എല്ലാം തീരുമാനിക്കുന്നത് വോട്ടര്‍മാരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണം എന്നും സുരേഷ് ഗോപി പറഞ്ഞു .