ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിനു കാരണം കൊതുകുനാശിനിയാണെന്ന് പ്രാഥമിക നിഗമനം. 450ഓളം ആളുകൾക്കാണ് ആന്ധ്രയിൽ ദുരൂഹരോഗം പിടികൂടിയത്. രോഗബാധ കഴിഞ്ഞ 24 മണിക്കൂറിൽ ഒരാൾക്ക് പോലും സ്ഥിരീകരിച്ചിട്ടില്ല. സിടി സ്കാനും രക്തപരിശോധനയും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബോധരഹിതരായി അപസ്മാരവും ഓക്കാനവും കൊണ്ട് ആളുകൾ വീഴുകയായിരുന്നു. ബിജെപി എംപി ജിവിഎൽ നരസിംഹറാവു വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കൊതുകുനാശിയാവാനാണ് സാധ്യത എന്ന് പങ്കുവച്ചിട്ടുണ്ട്.