കർഷക സമരം പത്രണ്ടാം ദിവസത്തിലേക്ക്

പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് പിന്നിട്ടു. നിയമ ഭേദഗതിയല്ല നിയമം പിൻവലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം ആവർത്തിചിരുന്നു. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി തുടങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്ക് ചേരുന്നത്.

സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം തുടങ്ങേണ്ടി വരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറും കേന്ദ്രം നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് ബന്ദ് കണക്കിലെടുത്ത് ദില്ലിയുടെ അതിർത്തികളിൽ സുരക്ഷ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.